കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണാന്ത്യം

NEWS

ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം കാറും, ഓട്ടോറിക്ഷയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികയ്ക്ക് ദാരുണാന്ത്യം. തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് ജസ് വിൻ മക്കൾ ജോവാൻ,ജോൺ ഉൾപ്പെടെ 5 പേർക്കും അപകടത്തിൽ പരിക്കേറ്റു.

ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ സ്വദേശി ജെറിൻ,ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന അഞ്ജലി സുശീലൻ , ഓട്ടോ ഡ്രൈവർ രാജേഷ് എന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത് . ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *