കുടമാളൂര്‍ രവിമംഗലം വീട്ടിൽ റിട്ട. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ ആര്‍ എം രവീന്ദ്രനാഥന്റെയും സുപ്രിയ നായരുടെയും മകന്‍ ആനന്ദ് രവീന്ദ്രന്‍ (28) ആണ് മരിച്ചത്. നട ഇറങ്ങുമ്പോള്‍ തെന്നി വീണ് തലയിടിച്ച് അബോധാവസ്ഥയിലായി. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കാനഡയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ആനന്ദ്. മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു
