ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന ചിത്രത്തിൽ 65 വയസ്സുള്ള എൽസമ്മയെ അവതരിപ്പിച്ച ത് ശരിക്കും ഒരു വെല്ലുവിളി തന്നെ ആയിരുന്നു വെന്ന് നടി ദേവ നന്ദിനി പറയുന്നു.
റിട്ടയേഡ് ആയ കേണൽ ഗീ വർഗീസ് മാത്തന്റെ ഭാര്യാ വേഷമായിരുന്നു അത്. ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യാൻ ആദ്യം എനിക്ക് മടി ഉണ്ടായിരുന്നു.. ജോഷി മാത്യു സാർ അതിന്റെ സാദ്ധ്യതകൾ വിശദീകരിച്ചു തന്നപ്പോൾ എനിക്കുണ്ടായ ആത്മ വിശ്വാസമാണ് എൽസമ്മയെ അവതരിപ്പിക്കാൻ എനിക്ക് ധൈര്യം കിട്ടിയത്.
ഏകദേശം ഇരട്ടിയോളം പ്രായത്തിലാണ് ഞാൻ അഭിനയിച്ചത്.

ദേവനന്ദിനി പറയുന്നു.
കാവാലം നാരായണ പണിക്കരുടെ ശിക്ഷ ണത്തിൽ കുറെ അധികം നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് ദേവ നന്ദിനി ഈ രംഗത്ത് വരുന്നത്.പ്രശാന്ത് നാരായണ ന്റെ സംവിധാനത്തിൽ എം. ടി. യുടെ 12 കഥകളെ കോർത്തിണക്കി അവതരിപ്പിച്ച മഹാസാഗരം എന്ന രംഗവതരണത്തിൽ ദേവ നന്ദിനി അഭിനയിച്ചത് നല്ലൊരു അനുഭവസമ്പത്തായിരുന്നു..

ആദ്യ സിനിമ നൊമ്പരക്കൂട് ആണ്. ഇനിയും വ്യത്യസ്ത വേഷങ്ങളിലൂടെ സിനിമയിൽ തുടരാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരം ആണ് സ്വദേശം.
