അനിയൻ സോമു
ചേട്ടൻ ജോഷി

Cinema

ജേഷ്ഠൻ ജോഷി മാത്യു. സിനിമ സംവിധായകൻ.
അനുജൻ നടൻ.
ഇവർ രണ്ടു പേരും ഒരുമിച്ചൊരു സിനിമ ചെയ്തു.
നൊമ്പരക്കൂട്.
റിലീസിനൊരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചതും സോമു മാത്യു ആണ്.
പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സിനിമ നിർമ്മിച്ചതും സോമു തന്നെ.
ജോഷി മാത്യു വിന്റെ അങ്ങു ദൂരെ ഒരു ദേശത്ത് എന്ന സിനിമയിൽ സോമു ഒരു മന്ത്രി യായി അഭിനയിച്ചിരുന്നു.
ഇപ്പോൾ നൊമ്പരക്കൂടിൽ സോമു നായകനാണ്. കേണൽ ഗീ വർഗീസ് എന്ന പട്ടാളക്കാരൻ.
ആർമിയിൽ ശക്തനും പോരാളിയുമായിരുന്നു.
പക്ഷെ…..?
മറവി രോഗത്തിന്റെ മുന്നിൽ ഗീവർഗീസിന് രക്ഷ നേടാനായില്ല.
മൗനമായും ശാന്തനായും ആ രോഗത്തിന്റെ പിടിയിൽ അമർന്നു കൊണ്ടിരിക്കുമ്പോൾ പേരക്കുട്ടി ലണ്ടനിൽ നിന്നും വരുന്നു. ആ കൊച്ചുമകൾ മുത്തച്ഛനെ ശുശ്രൂഷിച്ചു തുടങ്ങിയതോടെ കുറെ മാറ്റങ്ങൾ കണ്ടു തുടങ്ങി.
ഒടുവിൽ…..?
നൊമ്പരങ്ങൾ ബാക്കി യാക്കി ആ പട്ടാളക്കാരൻ എവിടേക്കോ പോയി….
ജേഷ്ഠന്റെ സംവിധാനത്തിൽ അനുജന് ശക്തമായ കഥാപാത്രം ലഭിച്ചിരിക്കുന്നു.
ഈ സിനിമയുടെ ഒരു പ്രിവ്യൂ ഷോ ഈയിടെ കോട്ടയത്ത്‌ നടന്നിരുന്നു. സിനിമ കണ്ട പലരും സോമുവിന്റെ അഭിനയത്തെ പ്രശംസിച്ചു. കോട്ടയത്തെ ഒരു നടൻ കൂടി വലിയ അംഗീകാരങ്ങൾ നേടാൻ പോകുന്നു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.


” ജോഷി ആദ്യം ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി. നായക വേഷം വേറെ ആരെങ്കിലും ആയിരിക്കും ചെയ്യുന്നതെന്നാണ് ഞാൻ കരുതിയത്. ഇത്രയും പ്രാധാന്യമുള്ള കഥാപാത്രം എന്നെ എല്പിച്ചപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്.എനിക്ക് അതിനുള്ള കഴിവുണ്ടോ യെന്ന് ഞാൻ ചിന്തിച്ചിരുന്നു…
അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം ആയിരിക്കാം…


സെറ്റിൽ നിന്ന് അഭിനയിക്കുമ്പോൾ ഓരോ നിമിഷങ്ങളെ ക്കുറിച്ചും ഓരോ ചലനങ്ങളെക്കുറിച്ചും ഭാവങ്ങളെ ക്കുറിച്ചും അദ്ദേഹം പറഞ്ഞു തന്നിരുന്നു. ജേഷ്ഠൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ജോഷിയോട് എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല…..”

സോമു വിന്റെ വാക്കുകൾ

P. R. O ജി. കൃഷ്ണൻമാലം

Leave a Reply

Your email address will not be published. Required fields are marked *