മാലിന്യക്കുഴിയിൽ വീണ് നാലു വയസുകാരി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

NEWS

എറണാകുളം (റൂറൽ) ജില്ലാ പോലീസ് മേധാവിയും ജില്ലാ ലേബർ ഓഫീസറും ഇത്തരമൊരു ദാരുണ സംഭവം സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദമായി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

പശ്ചിമ ബംഗാൾ സ്വദേശിനി അസ്മിനയാണ് മരിച്ചത്. കുഞ്ഞിൻ്റെ അമ്മ ഇവിടെ
തൊഴിലാളിയാണ്.

മാലിന്യക്കുഴിയുടെ സ്ലാബ് തുറന്നു കിടക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *