ലഹരിക്കടത്ത് എ. ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു

Kerala

ലഹരിക്കടത്ത് കേസില്‍ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

ആലപ്പുഴ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഷാനവാസിനെ വിളിച്ചുവരുത്തി ഡിവൈഎസ്പി ചോദ്യം ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ ഷാനവാസ് നിഷേധിച്ചു.

ഏരിയാ കമ്മറ്റി അംഗം എന്ന നിലയില്‍ പലരും തന്നെ ബന്ധപ്പെട്ടിരിക്കാം. സുഹൃത്തുക്കള്‍ ആണ് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. അതിലുള്‍പ്പെട്ട ചിലര്‍ക്ക് ലഹരിക്കടത്തുള്ളതായി അറിയില്ലായിരുന്നു.

അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. അന്ന് ഒരു നടപടിയും പാര്‍ട്ടി ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ലെന്നും ഷാനവാസ് മൊഴി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *