ഏറ്റുമാനൂർ നഗരം ഇനി ക്യാമറക്കണ്ണിൽ

കോട്ടയം: ഏറ്റുമാനൂർ നഗരം ഇനി പോലീസിന്റെ ക്യാമറക്കണ്ണുകളിൽ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസനഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ മുടക്കിയാണ് ഏറ്റുമാനൂർ നഗരത്തിലുടനീളം നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. നിരീക്ഷണക്യാമറകളുടെ പ്രവർത്തനോദ്ഘാടനം ഏറ്റുമാനൂർ നഗരത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്ന് ഇതുപോലെരു പദ്ധതിക്ക് ഇത്രയും തുക മുടക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായാണെന്നും ധനകാര്യവകുപ്പിന്റെ പ്രത്യേകഉത്തരവ് വാങ്ങിയാണ് ഏറ്റുമാനൂരിനുവേണ്ടി പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.പാറകണ്ടം ജംഗ്ഷനിൽ സിഗ്നൽ […]

Continue Reading

ഹരിതകർമ്മ സേനയുടെ പ്രവർത്തനം കുറ്റമറ്റതാക്കണം: മന്ത്രി എം.ബി. രാജേഷ്

ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തും കിലയും ശുചിത്വമിഷനും സംയുക്തമായി ചരല്‍ക്കുന്നില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ജില്ലാതല ശില്പശാലയില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഹരിത കര്‍മ്മ സേന ഫലപ്രദമായും സജീവമായും പ്രവര്‍ത്തിക്കേണ്ടത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാനമാണ്. ഒരു വാര്‍ഡില്‍ രണ്ട് എന്നാണ് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, ജില്ലയില്‍ ഇതിലും കുറവാണ്. […]

Continue Reading

എ. ഗീത മികച്ച ജില്ലാ കളക്ടര്‍

റവന്യൂ അവാര്‍ഡില്‍ തിളങ്ങി വയനാട് സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടത്തില്‍ തിളങ്ങി വയനാട്. ജില്ലാ കളക്ടര്‍ എ. ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്. ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര […]

Continue Reading

ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖരമാലിന്യ പരിപാലന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7.27 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ പാലക്കാട് : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7.27 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു. പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റായധാരണകള്‍ മാറ്റുന്നതിന് സാമൂഹ്യ-പെരുമാറ്റ ആശയ വിനിമയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതി ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ബാങ്ക്, എ.ഐ.ഐ.ബിയുടെയും സഹായത്തോടെയാണ് പദ്ധതി […]

Continue Reading

ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം […]

Continue Reading

ഒരു സിനിമാ കുടുംബം

കട്ടപ്പനയിലെ ഋത്വിക് റോഷനെ സിനിമാക്കാർക്കൊക്കെ ഇപ്പോൾ അറിയാം.എന്നാൽ കട്ടപ്പനയിലെ ശിവകുമാറിനെ അറിയാമോ…?അതറിയാൻ പോകുന്നു…..ദയാഭാരതി എന്ന സിനിമയിൽ ശിവകുമാർ അഭിനയിക്കുന്നു.ഈ സിനിമയിൽ തന്നെ ചന്ദ്രു എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ശിവകുമാറിന്റെ ഇളയ മകൾ അദിതിയാണ്‌.ഭാര്യ ജയ ഈ സിനിമ യുടെ കോസ്‌റ്റും ഡിസൈനർ ആയി പ്രവർത്തിക്കുന്നു എന്നുള്ളതാണ് മറ്റൊരു വിശേഷത.നിയോഗം എന്ന സിനിമയിൽ ആണ് അദി തി ആദ്യം അഭിനയിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ജെ. സി. ഡാനിയൽ പുരസ്‌കാരവും കേരള വിഷൻ ഫിലിം […]

Continue Reading

വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിഖിൽ കാമത്തിൻ്റെ ഒരു ഉപദേശം

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളിൽ 150,000 ത്തിലധികം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് തുടരുമ്പോൾ, സീറോദയുടെയും ട്രൂ ബീക്കണിൻ്റെയും സ്ഥാപകൻ നിഖിൽ കാമത്ത്, വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് ഉപരിപഠനത്തിനായി രാജ്യത്ത് സ്ഥാപിച്ച പുതിയ സർവ്വകലാശാലകളെപ്പറ്റി ചിന്തിക്കാൻ ആവശ്യപ്പെട്ടു.“പടിഞ്ഞാറൻ മേഖലയിലെ പലിശനിരക്കുകൾ വർദ്ധിക്കുകയും ഉയർന്ന ശമ്പളമുള്ള ടെക് ജോലികളിൽ കൂട്ട പിരിച്ചുവിടൽ നടത്തുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള പുതിയ സർവ്വകലാശാലകളെപ്പറ്റി പുനർവിചിന്തനം ചെയ്യണം, അത് വളരെയധികം മെച്ചപ്പെട്ടു,” ബംഗളൂരു ആസ്ഥാനമായുള്ള […]

Continue Reading

ഐഐഎഫ്എ 2023 അവാർഡുകൾക്ക് ആതിഥേയത്വം വിക്കി കൗശലും അഭിഷേക് ബച്ചനും

ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും വിക്കി കൗശലും ഐഐഎഫ്എ വീക്കെൻഡിൻ്റെയും അവാർഡുകളുടെയും 2023 പതിപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) പ്രഖ്യാപിച്ചു. ഇൻ്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ തുടർച്ചയായി രണ്ടാം വർഷവും അബുദാബിയിലെ യാസ് ഐലൻഡിൽ മെയ് 26, 27 തീയതികളിൽ നടക്കും. ഐഐഎഫ്‌എ അവാർഡുകൾ ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബച്ചൻ പ്രസ്താവനയിൽ പറഞ്ഞു. “IIFA എനിക്ക് കുടുംബം പോലെയാണ്, ഇന്ത്യൻ സിനിമ വാഗ്ദാനം ചെയ്യുന്ന അസാധാരണ ശ്രേണിയിലെ ഏറ്റവും മികച്ചത് […]

Continue Reading

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സുകുമാരന്‍ ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോള്‍ മിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കുളമാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളുകളായി കിടപ്പിലായിരുന്നു. സുകുമാരനും മിനിയും ഒറ്റയ്ക്കായിരുന്നു താമസംസുകുമാരന്റെ […]

Continue Reading

ജില്ലാ കളക്ടർ പീരുമേട് താലൂക്ക്  പരാതി പരിഹാര അദാലത്ത് നടത്തി

ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ പീരുമേട് താലൂക്കിന്റെ പരാതി പരിഹാര അദാലത്തും കുടുംബസംഗമവും സംഘടിപ്പിച്ചു.  പീരുമേട് മരിയഗിരി കുടുംബ സംഗമം ആഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ 30ലധികം സർക്കാർ വകുപ്പുകൾ പങ്കെടുത്തു. അദാലത്തിൽ ലഭിച്ച 254 അപേക്ഷകളിൽ  109 അപേക്ഷകൾ തത്സമയം തീർപ്പാക്കി. പൊതുജനങ്ങളുടെ പരാതികൾ ജില്ലാ കളക്ടർ, സബ് കളക്ടർ, എ.ഡി.എം, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എന്നിവർ നേരിട്ട് കേട്ട് പരിഹരിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ സാധിക്കാത്തത് അതാത് വകുപ്പുകൾക്ക് കൈമാറി […]

Continue Reading