യുവതലമുറകൾ മതേതര ഇന്ത്യയുടെ വഴികാട്ടികളാവണം
_മന്ത്രി കെ.രാധാകൃഷ്ണൻ
എല്ലാവരും ഒന്നാണെന്ന ഉയർന്ന ദേശീയ ബോധമാണ് ഇന്ത്യ എന്ന രാജ്യത്തിൻ്റെ അഭിമാനമെന്ന് പട്ടികവർഗ്ഗ വികസന പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ യുവജന കായിക മന്ത്രാലയത്തിൻ്റെയും നാഷണൽ സർവീസ് സ്കീമിൻ്റെയും കണ്ണൂർ സർവകലാശാലയുടെയും നേതൃത്വത്തിൽ നടന്ന സപ്തദിന നാഷണൽ ഇൻ്റഗ്രേഷൻ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന നിർവചിക്കുന്ന ഇന്ത്യയുടെ സമത്വബോധം തകരാൻ പാടില്ല. സ്വാതന്ത്രഭാരത്തിൻ്റെ മന്ത്രം സമത്വ ചിന്തയിൽ അധിഷ്ഠിതമാണ്. […]
Continue Reading