ഇന്ത്യൻ വംശജനായ അരുൺ സുബ്രഹ്മണ്യനെ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിൻ്റെ ജില്ലാ ജഡ്ജിയായി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. ഇതോടെ ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ താരമായി അരുൺ സുബ്രഹ്മണ്യൻ.
58-37 വോട്ടുകൾക്ക് യുഎസ് സെനറ്റ് സുബ്രഹ്മണ്യൻ്റെ നാമനിർദ്ദേശം സ്ഥിരീകരിച്ചു. 1979-ൽ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ ജനിച്ച അരുൺ സുബ്രഹ്മണ്യത്തിൻ്റെ മാതാപിതാക്കൾ 1970-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി. അദ്ദേഹത്തിൻ്റെ പിതാവ് നിരവധി കമ്പനികളിൽ കൺട്രോൾ സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ട്.
