കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
Continue Reading