വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം
വരള്‍ച്ചയെയും കനത്ത ചൂടിനേയും നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കച്ചവട സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും. തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സുരക്ഷാ ആഡിറ്റും നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ , വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ […]
Continue Reading