തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെച്ച കർഷകർക്കുള്ള അവാർഡുകൾ മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിതരണം ചെയ്തു. മികച്ച ക്ഷീര കർഷകൻ ( 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും ) കെ. എൻ വിജയകുമാർ, മികച്ച സമ്മിശ്ര കർഷകൻ ( 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും ) ആയി അജിത് കുമാർ എം. കെ എന്നിവർക്കാണ് അവാർഡുകൾ സമ്മാനിച്ചത് .
ചടങ്ങിനോടനുബന്ധിച്ചു ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്‌സ് ഉദ്ഘാടനവും മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു .
മൃഗസംരക്ഷണവകുപ്പിന്റെ വിവിധ പദ്ധതികളിൽ സ്തുതാർഹ്യമായ സേവനം കാഴ്ച വെച്ചവരേയും മന്ത്രി ജെ. ചിഞ്ചുറാണി ആദരിച്ചു.
തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം. എൽ. എ അഡ്വ. വി. കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. കെ. സിന്ധു, ഡോ വിന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ. റെനി ജോസഫ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീനാ ബീവി നന്ദിയും പറഞ്ഞു.
