മുന്‍ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

NEWS

മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രമിലെ സ്വകാര്യ ആശുപത്രിയായ ഫോര്‍ട്ടിസില്‍ വച്ചായിരുന്നു അന്ത്യം.
ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അദ്ദേഹം ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിക്കുകയും അതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പിന്നീസ് ലോക് തന്ത്രിക് പാര്‍ട്ടിയെ ആര്‍ജെഡിയില്‍ ലയിപ്പിച്ചു.
99നും 2004-നും ഇടയില്‍ അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ശരദ് യാദവ് വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. 33 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു. 1947 ജൂലൈ 1 ന് മധ്യപ്രദേശത് ഹോഷംഗബാദ് ജില്ലയില്‍ ബാബായ് ഗ്രാമത്തില്‍ നന്ദ് കിഷോര്‍ യാദവിന്റേയും സുമിത്ര യാദവിന്റെയും മകനായിട്ടായിരുന്നു ജനനം.

Leave a Reply

Your email address will not be published. Required fields are marked *