അഭിനേതാക്കളായ കത്രീന കൈഫും വിജയ് സേതുപതിയും ശനിയാഴ്ച തങ്ങളുടെ ത്രില്ലർ ചിത്രമായ “മെറി ക്രിസ്മസ്” ന്റെ ആദ്യ പോസ്റ്റർ പങ്കിട്ടു.
ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകൻ ശ്രീറാം രാഘവനാണ്.
കൈഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ചിത്രത്തിന്റെ പോസ്റ്റർ അനാച്ഛാദനം ചെയ്യുകയും ചിത്രം ഹിന്ദിയിലും തമിഴിലുമായി 2023 ൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
“ഈ ക്രിസ്‌മസിന് ചിത്രം റിലീസ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു…പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട്. ഉടൻ തീയറ്ററുകളിൽ കാണാം! #MerryChristmas” താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സേതുപതിയും പോസ്റ്റർ ഷെയർ ചെയ്യുകയും “#MerryChristmas ഉടൻ വരുന്നു” എന്ന് എഴുതി.
ടിപ്സ് ഫിലിംസും മാച്ച്ബോക്സ് പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവർക്കൊപ്പം “ഫോൺ ഭൂത്” എന്ന ചിത്രത്തിലാണ് കൈഫ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാനൊപ്പം “ടൈഗർ 3” എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.
“വിക്രം” സ്റ്റാർ സേതുപതിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിൽ വെട്രിമാരന്റെ “വിടുതലൈ”, ഷാരൂഖ് ഖാൻ നായകനായ “ജവാൻ”, ഷാഹിദ് കപൂറിനൊപ്പമുള്ള പ്രൈം വീഡിയോ സീരീസ് “ഫാർസി” എന്നിവ ഉൾപ്പെടുന്നു.
