താഴത്തു വടകര ഹയർസെക്കന്ററി സ്കൂൾ കെട്ടിടം രണ്ടാം ഘട്ടം നിർമ്മാണത്തിന് 1 കോടി 20 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയായി – ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്
താഴത്തു വടകര ഹയർസെക്കന്ററി സ്കൂൾ കെട്ടിടം രണ്ടാം ഘട്ടം നിർമ്മാണത്തിന് 1 കോടി 20 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയായതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു. കിഫ്ബി പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചത്. കില മുഖേനയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണമാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
