ഒരു പവന് ഇന്ന് 1200 രൂപ വർധിച്ചു. ഗ്രാമിന് 150 രൂപയും. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,240 രൂപയായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്ന് 5530 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്.
വെള്ളിയുടെ വില ഒരു രൂപ വർധിച്ച് 74 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
