ജീവിതം എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ച നടൻ

Cinema

ഞാൻ ഷാജി യുസുഫ്
മലയാള സിനിമയുടെ സ്വപ്നകൂടാരത്തിലേക്ക് ഞാൻ ആദ്യമായി കാലെടുത്തു വെക്കുന്നത്.. ഒരു സർക്കസ് കൂടാരത്തിലേക്ക് ആണ്. കാബൂളിവാല എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ.. ജമ്പോ സർക്കസ് അന്ന് എറണാകുളം മണപ്പാട്ടി പറമ്പിൽ നടക്കുന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റായി ഞാൻ അതിലേക്ക് കടന്നു വരുമ്പോൾ ഇന്നത്തെ ചില പ്രശസ്തർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.. ഒന്നു ജോജോ മാള, രണ്ട് ഇക്ബാൽ പാനയിക്കുളം… പക്ഷെ സ്വപ്നകൂടാരത്തിൽ നിന്നും അധികം നാൾ വൈകാതെ ഞാൻ പുറത്തേക്ക് പോന്നു…


പിന്നെ പല തൊഴിലുകളും നടത്തി അങ്ങിനെ കാലം പലതു കടന്നു.. ഇന്ന് ഞാൻ 53 വയസ്സിൽ എന്റെ സ്വപ്നകൂടാരത്തിലേക്ക് വീണ്ടും ഞാൻ എത്തി… അത് ഞാൻ സ്വന്തമായി നിർമ്മിക്കുന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ഞാൻ പളനി ചാമി എന്ന വില്ലൻ ആയി എത്തുകയാണ്.. അഭിനയം പഠിച്ചത് ജീവിതത്തിൽ നിന്നും മാത്രമാണ്.. ആ വേഷം..

ഒരു ക്യാമറയിലേക്ക് എത്രത്തോളം വന്നു എന്ന് എനിക്കറിയില്ല.. എങ്കിലും എന്റെ വേഷം

നിങ്ങൾ സ്വീകരിക്കുക…

വാർത്ത/ ജി.കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *