ദീപു അന്തിക്കാടിൻ്റെ നാലാംമുറ ഹിറ്റ് ചാർട്ടിലേക്ക്

Cinema

പരസ്യരംഗത്തെ കേരളത്തിലെ പ്രമുഖ ആഡ് ഏജൻസിയാണ് ഇമേജസ്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖബ്രാൻ്റുകളുടെ പരസ്യങ്ങളെല്ലാം തയ്യാറാക്കുന്നത് ഇമേജാണ്. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഇമേജിൻ്റെ സാരഥികൾ മൂന്നുസഹോദരങ്ങളാണ്. ദീപു, ഷിബു, ഷാബു. സത്യൻ അന്തിക്കാടിൻ്റെ സഹോദരപുത്രന്മാരായ ഇവരിൽ ദീപു അന്തിക്കാട് വർഷങ്ങൾക്കു മുൻപ് സംവിധാനം ചെയ്ത ലക്കിസ്റ്റാർ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം ദീപു വീണ്ടും സംവിധാനക്കുപ്പായം അണിഞ്ഞ നാലാംമുറയും ഹിറ്റ്ചാർട്ടിലാണ്.

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിരാണ് പ്രധാന കഥാപാത്രങ്ങൾ. ത്രില്ലർ സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന നാലാംമുറ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്.

സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം . അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ , ഷീല എബ്രഹാം, സുരഭി സന്തോഷ്, ശാന്തി പ്രിയ, ഷൈനി സാറ, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ശ്രീജിത്ത് ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം നല്‍കിയ പാട്ടുകളും ശ്രദ്ധേയമായി.

ലോകനാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും കലാസംവിധാനം അപ്പുണ്ണി സാജനും നിര്‍വ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *