“എൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് ഇപ്പോൾ വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല. ഇത് ആർആർആർ-ൻ്റെ മാത്രമല്ല, ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വിജയമാണ്. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യൻ സിനിമയ്ക്ക് എത്രത്തോളം മുന്നോട്ട് പോകാമെന്ന് കാണിച്ചുതരുന്നു. കീരവാണി സാറിനും ചന്ദ്രബോസിനും അഭിനന്ദനങ്ങൾ. രാജമൗലി എന്ന മാസ്റ്റർ കഥാകാരനും ഞങ്ങളെ എല്ലാ സ്നേഹവും ചൊരിഞ്ഞ പ്രേക്ഷകരും ഇല്ലെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഇന്ത്യയിലേക്ക് മറ്റൊരു ഓസ്‌കാർ സമ്മാനിച്ച ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’ ടീമിനെ ഇന്നത്തെ വിജയത്തിൽ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” ജൂനിയർ എൻടിആർ പറഞ്ഞു.
