ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി

NEWS

ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി; കണ്ടെടുത്തത് 30 അടി താഴ്ചയില്‍ നിന്ന്പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹം കണ്ടെത്തി.

തെരച്ചിലിനൊടുവില്‍ 30അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സഹോദരങ്ങളായ മെറിന്റെയും മെഫിന്റെയും മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. എബിന്റെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ ചെട്ടികുളങ്ങര പേള സ്വദേശികളായ മെഫിന്‍ (15), മെറിന്‍ (18), ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി എബിന്‍ മാത്യു(24) എന്നിവരാണ് പമ്പാ നദിയില്‍ കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയത്.

മെഫിന്‍ നദിയുടെ മധ്യഭാഗത്തേക്ക് നീന്തുന്നതിനിടയില്‍ കയത്തില്‍ താഴ്ന്നുപോയി. ഇത് കണ്ട മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്കു ചാടിയെങ്കിലും അവരും മുങ്ങി പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *