ആർആർആർ നടൻ രാം ചരൺ ഓസ്‌കാറിൻ്റെ ഷാംപെയ്ൻ പരവതാനിയിൽ സ്റ്റൈലിലും ചാരുതയിലും എത്തി. ശന്തനുവും നിഖിൽ ക്രിയേഷൻസിൻ്റെ കരകൗശലമേളനമുള്ള വേഷഭൂഷാദികളാണ് അണിയാൻ തിരഞ്ഞെടുത്തത്. ചക്രങ്ങൾ പോലെ തോന്നിക്കുന്ന മെഡാലിയൻ ബട്ടണുകളും പതക്കവുമുള്ള അദ്ദേഹത്തിൻ്റെ ആർആർആർ കഥാപാത്രത്തിൽ നിന്നാണ് ഈ പ്രചോദനം ഉൾക്കൊണ്ടത്. രാം ചരണിനെ സംബന്ധിച്ചിടത്തോളം, നെഞ്ചിലെ ബാഡ് ജും ബട്ടണും കഥാപാത്രത്തിൻ്റെയും സിനിമയുടെയും വിശദാംശങ്ങൾ പറയാതെ തന്നെ എടുത്തുകാട്ടി. നാനൂറ് റൂബിരത്നം പതിച്ച നെക്ലേസുമായി ഒരു ക്രീം സാരിയുമുടുത്ത് രാംചരണിൻ്റെ ഭാര്യ ഉപാസന കൊനിഡെലയും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‌കാർ വേദിയിൽ പങ്കെടുക്കുന്ന താരം രാജ്യത്തിനാകെ അഭിമാനകരമാണ്. നികിത ജയ്‌സിംഗാനിയുടെ ശൈലിയിൽ, രാം ചരൺ പരമ്പരാഗത കറുത്ത ബന്ദ്ഗാലവേഷത്തിൽ സൗമ്യനായി. അദ്ദേഹം മുൻകാല സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. (ബ്ലോക്ക്ബസ്റ്റർ സിനിമയായ ആർആർആർ-ലെ അദ്ദേഹത്തിൻ്റെ കഥാപാത്രം ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു) മെഡലിയൻ-പ്രചോദിത ബ്രൂച്ചുകളും ചക്രങ്ങൾ പോലെ തോന്നിക്കുന്ന ബട്ടണുകളും. ബന്ദ്ഗാലവേഷവും അദ്ദേഹത്തിൻ്റെ ശൈലിക്ക് മാറ്റു കൂട്ടുകയും ആധുനിക ഇന്ത്യയെ പ്രദർശിപ്പിക്കുകയും ചെയ്തു.
റീസൈക്കിൾ ചെയ്‌ത സ്‌ക്രാപ്പുകളിൽ നിന്ന് സൃഷ്‌ടിച്ച കൈകൊണ്ട് നെയ്ത സിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗതവും ഗംഭീരവുമായ സിൽക്ക് സാരിയായിരുന്നു ഉപാസന കാമിനേനി കൊനിദേല ധരിച്ചിരുന്നത്. ചുരുക്കത്തിൽ കരകൌശലനിർമ്മിതവും പ്രകൃതിസൌഹൃദരീതിയിലുള്ളതുമായ വേഷഭൂഷാദികളായിരുന്നു രാംചരണും ഭാര്യയും ധരിച്ചത്.
അവരുടെ ഓസ്‌കാർ വസ്ത്രധാരണം പരമ്പരാഗതവും ഗംഭീരവും ആകർഷണീയവും മാത്രമല്ല, ഇന്ത്യക്കാരനായതിൽ നമുക്കും അഭിമാനിക്കാം.
