നടിയെ ആക്രമിച്ച കേസ്;പള്‍സര്‍സുനിയുടെ ജാമ്യപേക്ഷ തള്ളി

NEWS

നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയത്.
ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുനി ഹര്‍ജി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സമയപരിധി നല്‍കിയെങ്കിലും കീഴ്ക്കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.കേസിന്റെ വിചാരണ വേളയില്‍ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ടു ഹാജരാക്കുന്ന കാര്യം വിചാരണക്കോടതി ഉറപ്പാക്കണമെന്നു കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്. കേസില്‍ 2017ല്‍ അറസ്റ്റിലായ പള്‍സര്‍ സുനി, ആറു വര്‍ഷത്തോളമായി ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *