ഡൽഹി മദ്യ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

NEWS

ഡൽഹി മദ്യ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. അന്വേഷണ ഏജൻസി സിസോദിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. രാവിലെ 11.12 മുതൽ എട്ട് മണിക്കൂർ സിസോദിയയെ സിബിഐ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. അറസ്റ്റിനെ കുറിച്ച് സിസോദിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിസോദിയയുടെ കുടുംബത്തെ പാർട്ടി പരിപാലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ഉറപ്പുനൽകി.

“ഇന്ന് വീണ്ടും സി.ബി.ഐ.യിലേക്ക് പോകുന്നു. മുഴുവൻ അന്വേഷണത്തിലും പൂർണമായി സഹകരിക്കും. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് നാട്ടുകാരുടെ അനുഗ്രഹവും ഞങ്ങൾക്കൊപ്പമുണ്ട്. കുറച്ച് മാസങ്ങൾ ജയിലിൽ കിടന്നിട്ട് കാര്യമില്ല. ഞാൻ രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത് സിങ്ങിൻ്റെ അനുയായി. ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ജയിലിൽ പോകുന്നത് ചെറിയ കാര്യമാണ്,” ഇന്ന് രാവിലെ 8.52-ന് സി.ബി.ഐ ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് സിസോദിയ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *