ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു തുടങ്ങും. രണ്ട് മാസത്തെ കുടിശ്ശികയുള്ളതില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷനാണ് നിലവില്‍ അനുവദിച്ചത്. ഇന്നു മുതല്‍ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
2000 കോടി വായ്പയ്ക്ക് ആവശ്യപ്പെട്ടതില്‍ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായാണ് നേരത്തെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള അധിക നികുതി ചുമത്താന്‍ ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്.

