കരുനാഗപ്പള്ളിയില്‍ വന്‍ ലഹരിവേട്ട

NEWS

കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 75 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയില്‍ വച്ചാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളില്‍ ഒളുപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.

കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതല്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയി.

പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ െ്രെഡവറും സഹായിയും കരോട്ട് ജംങ്ഷനില്‍ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്തി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാന്‍ മസാല കടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *