അനീഷ അനീഷ് മലയാള സിനിമയിൽ ശ്രദ്ധേയയാകുന്ന നടി

Cinema


മോസ്കോ കവല എന്ന സിനിമയിൽ ഒരു മുറപ്പെണ്ണിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു അനീഷയുടെ സിനിമയിലേക്കുള്ള പ്രവേശനം.

അപൂർണ്ണ, അവളും അയാളും എന്നീ ഹൃസ്വ ചിത്രങ്ങളിലും ചില പരസ്യ ചിത്രങ്ങളിൽ മോഡലായും ഒക്കെ ആക്ടിംഗ് രംഗത്തേക്ക് വന്ന കലാകാരി യാണ് അനീഷ.
സ്കൂൾ പഠനവും കോളേജ് പഠനവും ഒക്കെ കഴിഞ്ഞ് ഷാർജയിലേക്ക് കുടുംബ സമേതം ചേക്കേറിയ അനീഷ അവിടെ കുറച്ച് നാൾ ജോലി ചെയ്തിരുന്നു.
അപ്പോഴും മനസ്സ് നിറയെ സിനിമ ആയിരുന്നു…


വിവാഹത്തോടെ നാട്ടിലേക്ക് വന്ന അനീഷക്ക് ഹസ്ബൻഡ് അനീഷിന്റെ സപ്പോർട്ട് കൂടി ലഭിച്ചപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവ മാകണമെന്ന് തോന്നി. അനീഷയുടെ മോഹം പോലെ തന്നെ പുതിയ അവസരങ്ങൾ വരികയും ചെയ്തു. അതിലൊന്നാണ് ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട്.
ഈ ചിത്രത്തിൽ നായകനായ കേണൽ ഗീ വർഗീസിന്റെയും എൽസമ്മ യുടെയും മകളായി അഭിനയിച്ചത് അനീഷയാണ്.
പ്രീവ്യൂ ഷോ കാണാനിട യായ പലരും അനീഷയുടെ അഭിനയം കണ്ടിട്ട് അനുമോദിക്കുക യുണ്ടായി.
ഇത്തരം പ്രശംസകൾ ആത്മ വിശ്വാസം ഊട്ടി യുറപ്പിക്കാൻ പ്രേരകമാണെന്ന് ഒരു കൂടിക്കാഴ്ചയിൽ അനീഷ പറഞ്ഞു.


സയന്റിഫിക് ത്രില്ലർ സിനിമ യായ ഇമ, പാലക്കാട്ട് ബ്രദഴ്സ്… തുടങ്ങി ഒരു തമിഴ് വെബ് സീരീസിലും അനീഷ അടുത്ത് തന്നെ അഭിനയിക്കും.
നല്ല കഥാപാത്രം ഏതായാലും തന്നതായ ശൈലിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമെന്ന് അനീഷക്ക് വിശ്വാസമുണ്ട്. കോട്ടയം സ്വദേശിനിയായ അനീഷ അനീഷ് ഇപ്പോൾ എറണാകുളത്ത് ഇടപ്പള്ളി യിൽ കുടുംബ സമേതം താമസിക്കുന്നു. ഭർത്താവ് അനീഷ് ഡോക്ടർ ആണ്. ഇവർക്ക് രണ്ട് മക്കൾ.

വാർത്ത/ ജി.കൃഷ്ണൻ മാലം

Leave a Reply

Your email address will not be published. Required fields are marked *