വ്യാജമദ്യം കഴിച്ച് ബിഹാറില്‍ മൂന്ന് പേര്‍ മരിക്കുകയും ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ബീഹാറിലെ സിവാന്‍ ജില്ലയിലെ ബാല ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
സംഭവത്തെ കുറിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാര്‍ പാണ്ഡെ അര്‍ദ്ധരാത്രി സദര്‍ ഹോസ്പിറ്റല്‍ സിവാനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. മൂന്ന് പേര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചതായും ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ സിവാനിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഡിഎം പറഞ്ഞു. ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്.
കഴിഞ്ഞ മാസം 2022 ഡിസംബറില്‍ ബീഹാറിലെ ഛപ്ര ജില്ലയില്‍ അനധികൃത മദ്യം കഴിച്ച് 70 പേര്‍ മരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരു മദ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും 2.17 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.

