മുംബൈ-ഗോവ ഹൈവേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു

NEWS

മുംബൈ-ഗോവ ഹൈവേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. ഒമ്പത് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. റായ്ഗഡ് ജില്ലയിലെ റെപോളി ഏരിയയില്‍ ഗോവ-മുംബൈ ഹൈവേയിലാണ് അപകടം. അപകടത്തില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും റായ്ഗഡ് പോലീസ് പറഞ്ഞു.
മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോവുകയായിരുന്നു കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാ?ഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഹൈവേയില്‍ ഗതാഗതം പുനരാരംഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *