പ്രവാസഹാസ്യം

മത്തി ബ്രാൻഡ് ഫോൺ ജോയ് ഡാനിയേൽ നോക്കിയ ഫോണും മത്തി ഫ്രൈയും തമ്മിലെന്ത് ബന്ധം? പിണ്ടിയിൽ നിന്ന് കൂമ്പ് പൊട്ടി, കൂമ്പിൽ നിന്ന് വാഴക്കുല പൊട്ടി, വാഴയുടെ കൂമ്പ് ഞൊട്ടി കുല വീട്ടുകാർ വെട്ടിയ പോലെയും എന്നാൽ ലേശം ടെക്നൊളജിക്കൽ ഇമ്പാക്റ്റുമുള്ള കഹാനിയാണ് എം-ഫോൺ അഥവാ മത്തിബ്രാൻഡ് ഫോൺ. സംഭവം നടന്നത് ദുബായിലെ മഴക്കാലത്ത്. മരുഭൂമിയിൽ മഴയെന്നത് വാക്കുപിഴയോ നാക്കുപിഴയോ മരീചികയോ എന്ന് നെറ്റിചുളിക്കാൻ വരട്ടെ. ക്‌ളൗഡ്‌ സീഡിംഗ് നമ്മുടെ ഗാന്ധിമുക്കുകാർക്കും ഇന്ന് തെരിയും. പ്രകൃതിയിൽ നിന്നും […]

Continue Reading

സീൻ നമ്പർ 1

അഭയവർമ്മ ഡോർ ബെൽ അടിക്കുന്നു.വാതിൽ തുറക്കപ്പെടുന്നു. അകത്തുനിന്നൊരു തമിഴൻ:”യാര്?”ഡോർ ബെൽ അടിച്ച മനുഷ്യൻ കൈകൂപ്പി: ”കെ. ആർ സാർ ഉണ്ടോ?””അപ്പോയ്‌മെന്റ് ഇരുക്കാ?””ഫോണിൽ വിളിച്ചിരുന്നു.”” നീങ്ക സിറ്റൗട്ടിൽ ഉക്കാരുങ്കോ. സാറ് ടിഫിൻ സാപ്പിടുകിറാർ, അതുക്കപ്രം വന്തിടുവാർ”വാതിൽ അടയുന്നു.സമയം കടന്നുപോകുകയാണ്കൊട്ടാരസമാനമായ ആ വീടിന്റെ സിറ്റൗട്ടിൽ അയാളിരുന്നു.വൈകാതെ വീണ്ടും വാതിൽ തുറന്നുഅത് കെ ആർ ആയിരുന്നു!ജനലക്ഷങ്ങളുടെ ആരാധനാപാത്രമായ സംവിധായകൻപുറത്തു നിന്നു വന്നയാൾ വീണ്ടും കൈകൂപ്പി :”നമസ്‌ക്കാരം സാർ”‘ആ നമസ്‌ക്കാരം മിസ്റ്റർ….?””ഇന്ദ്രജിത്ത് ഇടപ്പാട്””ഓ. ഐ റിമെമ്പർ… സീ മിസ്റ്റർ ഇടപ്പാട്… എനിക്ക് ഇന്ന് […]

Continue Reading

ഫ്യൂസായബൾബുകൾ

ഡോ.എംഎൻ.ശശിധരൻ,കോട്ടയം അറിയപ്പെടുന്ന ആ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവായി, രാജകീയപ്രൗഡിയോടെ ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല, കൊട്ടാരസദൃശമായ ആ കമ്പനി ക്വാർട്ടേഴ്സ് വിട്ട് ഒരിക്കൽ താൻ മാറേണ്ടിവരുമെന്ന്.. റിട്ടയർമെന്റ് ആയതോടെ അതും സംഭവിച്ചു ; എങ്കിലും അധികമകലെയല്ലാതെയുള്ള ഹൗസിങ്ങ് സൊസൈറ്റിയിൽ, നല്ലൊരു വില്ല സ്വന്തമായി വാങ്ങി താമസമാക്കാൻ വലിയ പ്രയാസമുണ്ടായില്ല ; സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന അദ്ദേഹം,ആ ഹൗസിങ്ങ് സൊസൈറ്റിയിലെ ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്തിരുന്നില്ല ; ആ ഹൗസിങ്ങ് സൊസൈറ്റിയുടെ മനോഹരമായ പാർക്കിൽ സായാഹ്നങ്ങളിൽ […]

Continue Reading

ഒരു മണിക്കൂറിന്‍റെ കഥ

മൂലകഥ – കേറ്റ് ചോപിന്‍വിവര്‍ത്തനം – റ്റി.എസ്.രാജശ്രീ ‘മിസിസ് മല്ലാര്‍ഡ് ഒരു ഹാര്‍ട്ട് പേഷ്യന്‍റാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം വളരെ സൂക്ഷിച്ചുമാത്രമേ അവരെ അറിയിക്കാവൂ,’വാര്‍ത്തയറിഞ്ഞയുടന്‍ റിച്ചാര്‍ഡ്സ് ചിന്തിച്ചതിങ്ങനെയായിരുന്നു. പത്രമോഫീസില്‍ ജോലി ചെയ്യുന്ന അയാള്‍ റെയില്‍വേട്രാക്കില്‍ നടന്ന അപകടത്തില്‍ മരണപ്പെട്ടവരുടെ ലിസ്റ്റ് നോക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ മല്ലാര്‍ഡിന്‍റെ പേരുമുണ്ടായിരുന്നു. തന്‍റെ സുഹൃത്തിന്‍റെ ആകസ്മികമരണം അയാള്‍ക്ക് വല്ലാത്ത ഷോക്കായി. വാര്‍ത്ത ഉറപ്പിക്കാനായി സംഭവസ്ഥലത്തുള്ള റിപ്പോര്‍ട്ടര്‍ക്ക് അയാള്‍ ടെലിഗ്രാം അയച്ചു. പക്ഷെ ആ വാര്‍ത്ത സ്ഥിരീകരിക്കപ്പെടുകയായിരുന്നു.ഉടന്‍തന്നെ മല്ലാര്‍ഡിന്‍റെ വീട്ടിലെത്തിയ റിച്ചാര്‍ഡ്സിനെ എതിരേറ്റത് ജോസഫൈനായിരുന്നു, […]

Continue Reading

പ്രവാസഹാസ്യം

ഹന്ത! ചമ്മന്തി ജോയ് ഡാനിയേൽ പ്രിയപെട്ടവരെ, ചമ്മന്തി എന്ന് കേട്ട് ഇതൊരുമാതിരി പള്ളിപ്പെരുന്നാളിന് ചീറ്റിയ പടക്കകഥയാണെന്ന് കരുതരുത്. ചമ്മന്തിയും പഴങ്കഞ്ഞിയും ഒക്കെ തലയിൽ മുണ്ടുമിട്ട് നാട്ടുകവലകളിൽ ജങ്ക് ഫുഡ്ഡുകൾക്ക് വഴിമാറി നടക്കുന്നെങ്കിലും തീൻമേശയിലെ എളിയവരിൽ എളിയവനായ ഈ ഐറ്റംകൊണ്ട് അടിയന് ഇച്ചിരി പണികിട്ടി. അതും നുമ്മ ദുഭായിൽ. പറ്റിയ പറ്റ് പായൽപോലെ പറ്റിപ്പിടിച്ചത് ഭക്ഷണത്തിൽ ആയിരുന്നില്ലതാനും. പണികിട്ടിയത് എന്താണ്, ഏതാണ് എന്നുള്ളതൊക്കെ നാടകാന്തം കവിത്വം എന്നപോലെ വെളിവും വെള്ളിയാഴ്ച്ചയും ഉള്ളവർക്ക് വെളിവായിക്കൊള്ളും. സംഭവ ഭൂമിക ദുബായിലെ ഖിസൈസ് […]

Continue Reading

വൈരൂപ്യത്തിലെ സൗന്ദര്യം

-സുകന്യാശേഖർ ഇത് വെറും കെട്ടുകഥയല്ല. സംഭവകഥയാണ്. മനക്കരുത്തോടെ ജീവിതവിജയം നേടിയ പെണ്‍കുട്ടിയുടെ കഥയാണ്.2006-ല്‍ യു ട്യൂബില്‍ ആരോ ഒരു വീഡിയോ പോസ്റ്റ് ഇട്ടു. ‘ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടി’ എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ദൈര്‍ഘ്യം വെറും എട്ടു സെക്കന്‍റ്. എങ്കിലും 40 ലക്ഷത്തോളം പേര്‍ ആ വീഡിയോ കണ്ടു. ഒരു ദിവസം വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ആന്‍ ലിസി വെലസ്ക്വസ് സ്കൂള്‍ വിട്ടുവന്ന് കമ്പ്യൂട്ടറിനു മുമ്പില്‍ ഇരുന്നപ്പോള്‍ യാദൃശ്ചികമായി ഈ വീഡിയോ കണ്ടു. അവള്‍ അമ്പരന്നു, ‘ഇത് താനാണല്ലോ?’ […]

Continue Reading

അഭയവർമ്മ ഈർപ്പം നിറഞ്ഞ പഴയ വീട്പൊട്ടിപ്പൊളിഞ്ഞ ചുവരുകൾതുറന്നു കിടക്കുന്ന ജനാല വഴി അരിച്ചെത്തുന്ന നിലാവെളിച്ചംമനം മടുപ്പിക്കുന്ന നിശബ്ദതഅവിടേയ്ക്ക് പാലപ്പൂവിന്റെ ഉന്മാദ ഗന്ധമെത്തിഒപ്പം ചിലങ്കയുടെ ശബ്ദവുംകുപ്പിവളകൾ വാരിയിട്ടതുപോലൊരു ചിരിഅയാൾ സാവധാനം തല തിരിച്ച് നോക്കിഒരു സ്ത്രീരൂപം! നിലാവു പോലെഅവൻ ആ രൂപത്തെ നോക്കി ചിരിച്ചു”വരു”രൂപം ചലിച്ചില്ല, പകരം ശബ്ദം വന്നു”നീയാര്? എന്തിനിവിടെ വന്നു”?”ഞാനൊരു വഴിപോക്കൻ””വഴിപോക്കന് ഈ ഇടിഞ്ഞ കെട്ടിടമേ കണ്ടൊള്ളു?””ഇവിടെ വാടക വേണ്ടല്ലോ””എന്നാരു പറഞ്ഞു”?”സഹോദരിയാണോ ഈ വീടിന്റെ ഉടമസ്ഥ?””ഉടമസ്ഥൻ ഓടിപ്പോയി.””സഹോദരിയെപ്പേടിച്ചായിരിക്കും?””അതെ..””ചേച്ചി ആള് കൊള്ളാവല്ലോ””നീയും മോശമല്ല””അയ്യോ ഞാനൊരു പാവം””പാവം..നല്ല തമാശ […]

Continue Reading

അഭയവർമ്മ അമ്മേ, എനിക്കു ജോലികിട്ടി.പ്രതികരണമില്ല.അയാൾ മെല്ലെ തിരിഞ്ഞു നടന്നു….ഫോട്ടോയിലിരുന്ന പല്ലി ചിലച്ചു.അയാൾ മുഖം തിരിച്ച് മെല്ലെ ചിരിച്ചു.ഇടിഞ്ഞ പടിപ്പുരയ്ക്ക് അപ്പുറത്ത് അവനേയും കാത്ത് ഒരു വാഹനം.അതു ചെന്നുനിന്നത് നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിൽ. വെള്ളം കെട്ടിക്കിടക്കുന്ന വൃത്തികെട്ട റോഡ്. മാർക്കറ്റിൽനിന്നുള്ള രൂക്ഷഗന്ധം. അതിനോടു പരിചയിച്ച ഗല്ലികളിലെ അന്തേവാസികൾ. പ്രധാന പാതവിട്ട് ഒരു ചെറിയ കുടുസ്സു റോഡിലേക്ക് മുമ്പേ നടക്കുന്ന തമിഴൻ. അവൻ ഇടയ്ക്കിടെ സംശയത്തോടെ തിരിഞ്ഞു നോക്കുന്നു.അവൻ വലിയൊരു ഗോഡൗണിന്റെ അടച്ചിട്ട ഷട്ടറിനു മുൻപിൽ നിന്നു. ആ […]

Continue Reading

ശ്രീധരൻ്റെ ആത്മാവ്

”ങേ! ഈ രാത്രിയിൽ ആരാണ് ഇവിടേക്ക് ഇനി കയറിവരുന്നത്?”
സഹായത്തിന് ആരുമില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടാണെന്ന് അറിഞ്ഞ് വല്ല സാമൂഹ്യദ്രോഹികളും?
ശ്രീധരന് ആശങ്കയായി.
ഒരു നിഴൽരൂപം വീടിനു നേർക്ക് നടന്നടുക്കുന്നത് അയാൾ കണ്ടു. ഇരുട്ടു കാരണം അതാരാണെന്ന് അയാൾക്ക് മനസ്സിലായില്ല.
ആ രൂപം വരാന്തയിലേക്ക് കയറി.
വന്ന വ്യക്തിയെ തിരിച്ചറിഞ്ഞെന്നവണ്ണം ദേവി ഇരുന്നിടത്തുനിന്നും വേഗം എഴുന്നേറ്റു.
”എന്താണ് വരാൻ ഇത്ര താമസിച്ചത്?”

Continue Reading

അഭയവർമ്മയുടെ കഥ ചിത്രങ്ങളോടെ കേൾക്കാം

അഭയവർമ്മയുടെ കഥ പാർവതിയുടെ ശബ്ദത്തിൽ കേൾക്കാം. സാധാരണ ഓഡിയോയിൽ നിന്നും വ്യത്യസ്തമായി കഥയ്ക്കൊപ്പം നീങ്ങുന്ന് ചിത്രങ്ങൾ ഈ വായനയെ വേറിട്ട അനുഭവമാക്കുന്നു. മലയാളത്തിലെ വേറിട്ട കഥകളിലൂടെ ശ്രദ്ധേയമാണ് അഭയവർമ്മ. ഈ ഓഡിയോഅനുഭവം എൻ്റെ വര എന്ന യൂറ്റ്യൂബ് ചാനലിലാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇത്തരം കഥകൾക്കായി സബ് സ്ക്രൈബ് ചെയ്യാം.

Continue Reading