പാപ്പച്ചൻ ഒളിവിലാണ് സിൻ്റോസണ്ണിയുടെ ചിത്രത്തിനു പേരിട്ടു
നവാഗതനായസിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു നാമകരണം ചെയ്തിരിക്കുന്നു.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ. എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജു ക്കുറുപ്പിൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്.വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രമെന്നു […]
Continue Reading