സംസ്ഥാന ബജറ്റിൽ ശുഭപ്രതീക്ഷ – ഡോ.എൻ. ജയരാജ്

2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് . ഓരോ നിയോജക മണ്ഡലത്തിലും പരിഗണിക്കേണ്ട പ്രധാന പ്രവർത്തികളുടെ മുൻഗണനാ ക്രമത്തിൽ ഉള്ള പട്ടിക ധനമന്ത്രിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനുകൾ , പൊതുമരാമത്ത് റോഡുകൾ, കായിക വിദ്യാഭ്യാസ പദ്ധതികൾ എന്നിവയടക്കം 20 പ്രവർത്തികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം ആദ്യം തന്നെ അനുവദിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുമെന്ന് ഉറപ്പിക്കാനാകും. ബാക്കിയുള്ളവ സംസ്ഥാന സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി […]

Continue Reading

കേന്ദ്രബജറ്റ് യുവജന വിരുദ്ധം- ഡി വൈ എഫ് ഐ

യുവജനവിരുദ്ധവും പൂർണ്ണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഇന്ത്യയിലെ പൊതുമേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ എല്ലാം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് . രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുവാനോ പുനസൃഷ്ടിക്കുവാനോ ഈ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യൻ റെയിൽവേയും എസ്ബിഐ ഉൾപ്പെടെയുള്ള […]

Continue Reading

​ പതി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​ന​ന്ദ​ന​മെ​ന്നും ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മ​ത​രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ടി​പ​ത​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​ശ​യ​ത്തെ ചോ​ദ്യം ചെ​യ്തും ദേ​ശീ​യ ഐ​ക്യ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും രാ​ഹു​ൽ ന​ട​ത്തി​യ കാ​ൽ​ന​ട​യാ​ത്ര അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. എ​ന്നാ​ൽ ന​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​തെ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാം എ​ന്ന് […]

Continue Reading

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ; മന്ത്രി ആന്റണി രാജു

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അദ്ധ്യയന വര്‍ഷത്തിനിടയില്‍ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് […]

Continue Reading

വഞ്ചനാ കേസ് പ്രതിയോട് കൈക്കൂലി വാങ്ങി ക്രൈംബ്രാഞ്ച് ‌എസ്‌ഐ; വിജിലന്‍സ് പിടികൂടി

മലപ്പുറത്ത് കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സ് പിടിയിലായി. വഞ്ചന കേസ് പ്രതിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സംഭവം. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈല്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങാന്‍ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. 2017 ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത […]

Continue Reading

മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്ര നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു.   97 വയസായിരുന്നു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.  1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത […]

Continue Reading

ഭക്ഷ്യ സുരക്ഷ: 16മുതല്‍ കര്‍ശന പരിശോധന

ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്‌റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ […]

Continue Reading

ശിവശങ്കര്‍ വിരമിച്ചു

എം. ശിവശങ്കര്‍ വിരമിച്ചു; പടിയിറക്കം യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വിരമിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ പതിവ് ചിട്ടവട്ടങ്ങളൊന്നുമില്ലാതെയായിരുന്നു എം ശിവശങ്കറിന്റെ പടിയിറക്കം. പിന്‍ഗാമിയായി സര്‍ക്കാര്‍ നിശ്ചയിച്ച പ്രണവ് ജ്യോതികുമാറിന് എം. ശിവശങ്കര്‍ ചുമതലകള്‍ കൈമാറി. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ അവസാന പ്രവര്‍ത്തിദിനത്തില്‍ ഉച്ചയോടെയാണ് സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുമായി സൗഹൃദ കൂടിക്കാഴ്ചകള്‍, അടിയന്തരമായി തീര്‍ക്കേണ്ട ചില ഫയല്‍ നോട്ടങ്ങള്‍ എന്നിവ മാത്രമാണ് നടന്നത്. രണ്ട് […]

Continue Reading

സിനിമ മനസിലാകാത്തത് സിനിമയുടെ കുറ്റം കൊണ്ടല്ല: സിദ്ധാര്‍ത്ഥ ശിവ

സിനിമ മനസിലാകാത്തത് സിനിമയുടെ കുറ്റം കൊണ്ടല്ല, മറിച്ചു സിനിമയെ മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നത് കൊണ്ടാണെന്നും കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമ്പോഴാല്ല, മറിച്ചു എന്തുകൊണ്ടാണത് സംഭവിച്ചതെന്നു പറയുമ്പോഴാണ് യഥാര്‍ത്ഥ നിരൂപണം ജനിക്കുന്നതെന്നും സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ ശിവ. പാമ്പാടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണേന്ത്യന്‍ കാംപസും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സിനിമയെഴുത്ത് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ വ്യാഖ്യാനത്തിന്റെ കലയാണ്. സിനിമയുടെ മൂന്നു തൂണുകളില്‍ ഒന്നാണ് […]

Continue Reading

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹൻ അടുത്തിടെ രാജിവെച്ചിരുന്നു. വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിൻ്റെ രാജി. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതികൾ ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. […]

Continue Reading