ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്ത് നിന്നു 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. കളമശ്ശേരി എച്ച്എംടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്.
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി കണ്ടെത്തുന്നത്. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉള്‍പ്പടെയുള്ള ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ എത്തിച്ചതാണ് പിടികൂടിയ ഇറച്ചിയെന്നാണ് കരുതുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയുന്നതായാണ് ലഭിക്കുന്ന വിവരം.
തമിഴ്‌നാട്ടില്‍ നിന്നാണ് പഴയ കോഴിയിറച്ചി എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫീസറുകളില്‍ സൂക്ഷിച്ച മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

