സിദ്ദിഖ് പറവൂരിൻ്റെ ‘എന്ന് സ്വന്തം ശ്രീധരൻ’ പ്രദർശനത്തിന്

Cinema

2020- ൽ ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരാമ വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ‘താഹിറ’യ്ക്ക് ശേഷം സിദ്ദിഖ് പറവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് സ്വന്തം ശ്രീധരൻ.
എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവരാണ് മുഖ്യവേഷങ്ങളിൽ.
സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങൾ.

നിലമ്പൂരാണ് കഥാപശ്ചാത്തലം.ഫസലുൽ ഹക്ക് അസോസിയേറ്റ് ഡയറക്ടറായും സുബൈർ പാങ്ങ് കലാസംവിധായകനായും പ്രവർത്തിച്ചിരിക്കുന്നു. സുബി കൊടുങ്ങല്ലൂർ, രാഹുൽ ആർ. ടി. പി, മിർഷാ സാം, ഷിജു അലെക്‌സ്, ഹസ്സൻ വണ്ടൂർ, സന്തോഷ് ആലഞ്ചേരി, നിഷ നമ്പൂതിരി, ഇഹ്ലാസ് റഹ്മാൻ, റാഷി ലൂസി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. മെമറി ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാജ്യാന്തരപ്രദർശനങ്ങൾക്കു ശേഷമാവും ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുക..
സിദ്ദിഖ് പറവൂർ കാർട്ടൂണിസ്റ്റും കേരളകാർട്ടൂൺ അക്കാദമിയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്ന വ്യക്തികൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *