തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ബഹുഭാഷാ ചിത്രം ഫെബ്രുവരി 17ന് അനാവരണം ചെയ്യുമെന്ന് ചിത്രത്തിൻ്റെ ടീം അറിയിച്ചു. കവി കാളിദാസിൻ്റെ സംസ്‌കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ചിത്രം ഒരുക്കുന്നത് പ്രശസ്ത സംവിധായകൻ ഗുണ ശേഖറാണ്. പ്രണയത്തിൻ്റെ ഇതിഹാസ നാടകത്തിൽ, സാമന്ത ശകുന്തളയുടെ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു. ദേവ് മോഹൻ അവളുടെ കാമുകനായ ദുഷ്യന്ത് രാജാവാണ്. ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുണശേഖർ ടീം വർക്ക്‌സിന്റെ ബാനറിൽ നീലിമ ഗുണയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമുഖ നിർമ്മാതാവ് ദിൽ രാജുവാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് വേറിട്ട ഫീൽ നൽകാനും ദൃശ്യ വിസ്മയമാക്കാനുമാണ് ചിത്രം 3ഡി ഫോർമാറ്റിൽ അവതരിപ്പിക്കുന്നതെന്ന് ചിത്ര സംഘം അറിയിച്ചു. അദിതി ബാലൻ, അനന്യ നാഗല്ല, ജിസു സെൻ ഗുപ്ത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായി മാധവ് ബുറയുടെ സംഭാഷണങ്ങൾ ശേഖർ വി ജോസഫിൻ്റെ ഛായാഗ്രഹണവും മണി ശർമ്മയുടെ സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഒരുങ്ങുകയാണ്.
