സൊമാറ്റോയുടെ ആദ്യ ഏതാനും ജീവനക്കാരിൽ ഒരാളാണ് ഗുഞ്ജൻ പതിദാർ, കമ്പനിക്ക് വേണ്ടി കോർ ടെക് സംവിധാനങ്ങൾ നിർമ്മിച്ചു. “കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി, ടെക് ഫംഗ്ഷനെ മുന്നോട്ട് നയിക്കാൻ കഴിവുള്ള ഒരു മികച്ച സാങ്കേതിക നേതൃത്വ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു. സൊമാറ്റോ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്,” കമ്പനി പറഞ്ഞു. എന്നാൽ, രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം നവംബറിൽ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവച്ചിരുന്നു.
നാലര വർഷം മുമ്പ് സൊമാറ്റോയിൽ ചേർന്ന ഗുപ്ത, ഫുഡ് ഡെലിവറി ബിസിനസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2020-ൽ സഹസ്ഥാപകനായി ഉയർത്തപ്പെട്ടു. തിങ്കളാഴ്ച, സൊമാറ്റോയുടെ ഓഹരികൾ 1.5 ശതമാനം ഉയർന്ന് 60.25 രൂപയിൽ ക്ലോസ് ചെയ്തു. നിലവിൽ 3,800 ജീവനക്കാരാണ് കമ്പനിക്കുള്ളത്. 2020 മെയ് മാസത്തിൽ, കൊവിഡ് പാൻഡെമിക്കിനെത്തുടർന്ന് സൊമാറ്റോ അതിന്റെ 520 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
