കേരളത്തില്‍ സ്വര്‍ണവില ഒരു പവന് 43000 കടന്നു. ഫെബ്രുവരിയിലാണ് അവസാനമായി സ്വര്‍ണത്തിന്റെ വില റെക്കോര്‍ഡിലെത്തിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 200 രൂപ. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5380 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വില 1600 രൂപ വര്‍ധിച്ച് 43,040 രൂപയില്‍ എത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തില്‍ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്.

