രാഷ്ട്രപതി ദ്രൗപതി മുര്‍മു തിരുവനന്തപുരത്തേക്ക് യാത്രയായി

India NEWS

കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു കൊച്ചിയിലെ ഒരു ദിവസത്തെ സന്ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് യാത്രയായി.

എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *