രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Kerala


രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദൗപ്രദി മുര്‍മു ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. തുടര്‍ന്ന് വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിക്കും. വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ ദ്രൗപദി മുര്‍മു സമ്മാനിക്കും. രാഷ്ട്രപതി സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് വരെ കൊച്ചിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാത്രിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി 17 ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുക്കും. ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *