മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി.സി. തോമസിന്റെ മകന്‍ ജിത്തു തോമസ് അന്തരിച്ചു. 42 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഐടി എന്‍ജീനിയറായിരുന്നു ജിത്തു തോമസ്. ജയതയാണ് ഭാര്യ രണ്ട് മക്കളുണ്ട്. സംസ്‌ക്കാരം പിന്നീട്.

