പത്തനംതിട്ട കളക്ടറുടെ വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala NEWS

പത്തനംതിട്ട ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യരുടെ വാഹനം കണ്ടുകെട്ടാനുള്ള ഉത്തരവ് കേരള ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിൽ കളക്ടറുടെ വാഹനം ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ കണ്ടുകെട്ടാൻ സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പത്തനംതിട്ട റിങ് റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നൽകാത്ത കേസിലാണ് സബ് കോടതിയുടെ ഉത്തരവ്. എന്നാൽ, ഉത്തരവിനെതിരെ ജില്ലാ ഭരണകൂടം ഇപ്പോൾ അനുകൂല വിധി നേടിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചത്.
റിങ് റോഡ് പദ്ധതിയുടെ ഭാഗമായി 2008ൽ ഏറ്റെടുത്ത 3 സെൻ്റ് ഭൂമിക്ക് നഷ്ടപരിഹാരമായി പലിശയടക്കം 38 ലക്ഷം രൂപ നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, നഷ്ടപരിഹാരം നൽകിയില്ലെന്ന് കാട്ടി പത്തനംതിട്ട സ്വദേശി സബ് കോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാൻ വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടത്. ഇതേത്തുടർന്ന് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *