സുപ്രീം കോടതി ഹർജി തള്ളി: സിസോദിയക്ക് ജാമ്യം തേടി ഡൽഹി ഹൈക്കോടതിയിലേക്ക് എഎപി

India NEWS

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഹർജി സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് ജാമ്യം തേടി ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
എക്സൈസ് പോളിസി കേസിൽ അറസ്റ്റിലായതിനെതിരെ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
“ആദ്യഘട്ടത്തിൽ ഇത്തരമൊരു വിഷയത്തിൽ ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാ കാര്യങ്ങളും ഹൈക്കോടതിയിൽ ബോധിപ്പിക്കാം,” കോടതി പറഞ്ഞു. വാദം കേൾക്കുന്നതിനിടെ, സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയോട്, “താങ്കൾ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയാണ് ചെയ്തത്. താങ്കൾക്ക് മറ്റൊരു ബദൽപരിഹാരം ലഭ്യമാണ്. അറസ്റ്റിനും ജാമ്യത്തിനും എതിരെ താങ്കൾ നേരിട്ട് ഈ കോടതിയിൽ എത്തിയിരിക്കുന്നു. ഇവിടെ താങ്കളെ എങ്ങനെ പരിഗണിക്കും?”എന്ന് കോടതി ചോദിച്ചു.

ഇതിന്, “ഞാൻ ട്രിപ്പിൾ ടെസ്റ്റ് നിറവേറ്റി. ജാമ്യം നൽകണം. അന്വേഷണവുമായി ഞാൻ സഹകരിച്ചു” എന്നായിരുന്നു സിംഗ്വിയുടെ മറുപടി.
കോടതി പിന്നീട് പറഞ്ഞു, “ഈ കോടതിക്ക് അധികാരമില്ലാത്തതിനെക്കുറിച്ചല്ല ചോദ്യം. ഞങ്ങൾക്ക് അധികാരമുണ്ട്, എന്നാൽ ഒരു പ്രത്യേക കേസിൽ ഈ അസാധാരണ അധികാരം പ്രയോഗിക്കണോ എന്നതാണ് ചോദ്യം. ഇത് വളരെ തെറ്റായ മാതൃക സൃഷ്ടിക്കും. കാരണം സംഭവം നടക്കുന്നത് ഡൽഹിയിലാണ്, ഞങ്ങൾക്ക് അത് ഇവിടെ പരിഗണിക്കാൻ കഴിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *