തമ്മനത്ത് പൈപ്പ് പൊട്ടി കൊച്ചിയിൽ ജലവിതരണം തടസ്സപ്പെടും

Kerala NEWS

ആലുവയിൽ നിന്ന് വരുന്ന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കൊച്ചി തമ്മനത്ത് ഇന്ന് പലയിടത്തും ജലവിതരണം തടസ്സപ്പെട്ടു. ഇടപ്പള്ളി, പാലാരിവട്ടം മേഖലയിലാണ് ചോർച്ച ഏറ്റവും കൂടുതൽ ബാധിച്ചത്.
കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് പൈപ്പ് ലൈൻ പൊട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ പൈപ്പ് ലൈനിനു മുകളിലുള്ള റോഡിൻ്റെ പാച്ച് പൊട്ടി വൻതോതിൽ വെള്ളം ഒഴുകുന്നുണ്ട്.

ഇടപ്പള്ളി, പാലാരിവട്ടം, തമ്മനം, പോണേക്കര, പുല്ലേപ്പടി, വെണ്ണല, ചങ്ങമ്പുഴ നഗർ പ്രദേശങ്ങളിൽ രണ്ടു ദിവസത്തേക്ക് ജലവിതരണം തടസ്സപ്പെടാനിടയുണ്ടെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *