കുടിവെള്ള പദ്ധതികളുടെ നവീകരണ ഉദ്ഘാടനം

NEWS

കോട്ടയം ചിറക്കടവ് ഗ്രാമ പഞ്ചായത്ത് 14, 16 വാർഡുകളിലെ കുടിവെള്ള പദ്ധതികളുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സർക്കാർ ചീഫ് വിപ്പ്  ഡോ.എൻ. ജയരാജും ചേർന്ന് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ  അധ്യക്ഷത വഹിച്ചു.

 പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും , പതിനാറാം  വാർഡിലെ ത്രിവേണി കുടിവെള്ള പദ്ധതിയ്ക്കായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജും നിർവഹിച്ചു. ത്രിവേണി കുടിവെള്ള പദ്ധതിയുടെ പുതിയ ജലവിതരണ ശൃംഖലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്കുമാർ നിർവഹിച്ചു. യോഗത്തിൽ ജനപ്രധിനിധികളായ സതി സുരേന്ദ്രൻ , അഡ്വ. സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ , എൻ.ടി. ശോഭന തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *