കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സെമിനാർ നടത്തി

NEWS

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി ( 2023-24) വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുളള വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ  സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ  പദ്ധതി രേഖ പ്രകാശനം ചെയ്തു സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ , സ്ഥിരം സമിതി അധ്യക്ഷരായ  മഞ്ജു സുജിത്ത് ,  ടി.എൻ ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  രാധാ വി.നായർ, നിർമ്മല ജിമ്മി, ജോസ് പുത്തൻകാല, പി.എം.മാത്യു,  പി.ആർ. അനുപമ, ഹേമലത പ്രേംസാഗർ,  ഹൈമി ബോബി, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം അഡ്വ. ഗിരീഷ് എസ്.നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.എൻ. പ്രിയ , വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *