ഡോ. കെ.ജെ.റീന ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍. ഡയറക്ടറെ നിയമിക്കാന്‍ വൈകുന്നത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഡോ. റീനയുടെ നിയമനം. ഒന്നര വര്‍ഷത്തോളമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡി. ഡയറക്ടര്‍ക്കായിരുന്നു.
പുതിയ ഡയറക്ടറെ നിയമിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ഒക്ടോബറില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ആദ്യമായാണ് ഡിഎച്ച്എസ് നിയമനത്തിനു കമ്മിറ്റിയെ നിയമിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
ഈ കമ്മിറ്റി സമര്‍പ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ.റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.ആദ്യമായാണ് ഡിഎച്ച്എസ് തസ്തിക ഇത്രയുംകാലം ഒഴിഞ്ഞു കിടക്കുന്നത്. ഡിഎച്ച്എസ് ആയിരുന്ന ഡോ.സരിത 2021 ഏപ്രിലില്‍ വിരമിച്ചപ്പോള്‍ ഡോ.രമേശിനെ ഡയറക്ടറായി നിയമിച്ചു. എന്നാല്‍, രണ്ടു മാസത്തിനുശേഷം അദ്ദേഹം ചുമതലയില്‍നിന്ന് ഒഴിഞ്ഞപ്പോള്‍ അഡി.ഡയറക്ടര്‍ ഡോ.രാജുവിനു താല്‍ക്കാലിക ചുമതല നല്‍കി. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം വിരമിച്ചപ്പോള്‍ അഡി.ഡയറക്ടറായ ഡോ.പ്രീതയ്ക്കു താല്‍ക്കാലിക ചുമതല നല്‍കി. ഡോ.പ്രീത സര്‍വീസില്‍നിന്ന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സമിതി രൂപീകരിച്ചത്.
