ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇന്നു സമാപനം

NEWS


ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് ഇന്ന് സമാപനം കുറിക്കും. വൈകുന്നേരം ഹരിവരാസനം പാടി നട അടക്കുന്നതോടെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു സമാപനമാകുക. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച അയപ്പന്റെ എഴുന്നള്ളത്ത് ശരം കുത്തിയില്‍ സമാപിച്ചു.
തിരുവാഭരണ ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഇലഞ്ചിപ്പാറ തലപ്പാറ കോട്ടകളുടെ പ്രതീകങ്ങളായ കറുപ്പും ചുവപ്പും നിറമുള്ള കൊടികുറിയുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. എഴുന്നള്ളത്ത് തിരികെ വരുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടന കാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന്‍ തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് നിശബ്ദമായി വരുന്നത്. ഇന്ന് നട അടച്ച ശേഷം നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവകാശമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *