കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം, രേണുരാജ് വയനാട്. ഹരിത വി. കുമാര്‍ ആലപ്പുഴ
എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു നിലവില്‍ ഉമേഷ്. വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി.തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാറാണ് പുതിയ ആലപ്പുഴ കളക്ടര്‍. . ആലപ്പുഴ കളക്ടറായിരുന്ന വി.ആര്.കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി.
Continue Reading