അവധിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കായി സ്നേഹക്കൂട്

ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ  കുട്ടികൾക്കായി  സ്നേഹക്കൂടൊരുക്കാൻ അവസരം. വേനലവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് പോകാൻ  കഴിയാതെ വരുന്ന കുട്ടികൾക്കാണ് സ്നേഹക്കൂട് വേണ്ടത്.  കുട്ടികൾക്ക് നല്ലൊരു കുടുംബാനുഭവം നല്‍കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന സനാഥബാല്യം 2023 പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ  ആറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ വേനല്‍ അവധിക്കാലത്ത് തങ്ങളുടെ ഭവനത്തില്‍ താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം നൽകുകയാണ്  പദ്ധതിയുടെ ലക്‌ഷ്യം. 35 വയസ്സ് പൂര്‍ത്തിയായ ദമ്പതികള്‍ക്ക് […]

Continue Reading

ബ്രഹ്‌മപുരത്തെ പുക; ആരോഗ്യസര്‍വേ നാളെ ആരംഭിക്കും

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ നാളെഴ്ച (മാർച്ച് 14) ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച പരിശീലനം നല്‍കിയത്. പൊതുജനാരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം പൂര്‍ത്തീകരിച്ചത്. ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും.  ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ […]

Continue Reading

കൊച്ചിയിൽ പ്രവർത്തനം വിപുലപ്പെടുത്താൻ ഐ.ബി.എം; പൂർണ്ണ പിന്തുണയെന്ന് മന്ത്രി പി.രാജീവ്

ഐബിഎം ലാബിൻ്റെ പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ച് 8 മാസത്തിനുള്ളിൽ 750 പേരെ പുതുതായി നിയമിച്ചതായി   ഐബിഎം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമൽ. വ്യവസായ മന്ത്രിപി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിനേശ് നിർമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിൻ്റെ ഭാഗത്ത് നിന്നും പൂർണസഹകരണം ലഭ്യമാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ പ്രവർത്തനാന്തരീക്ഷത്തിൽ പൂർണ തൃപ്തരാണെന്ന് ഐബിഎം മന്ത്രിയെ അറിയിച്ചു. കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുതന്നെ ഐബിഎമ്മിന് ആവശ്യമായ നൈപുണ്യമുള്ള വിദ്യാർഥികളെ ലഭിക്കുന്നുണ്ട്.   പ്രധാനപ്പെട്ട […]

Continue Reading

കോടിമത എ.ബി.സി. സെന്റർ വിജയം: കോട്ടയം ജില്ലാ കളക്ടർ

വിധിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള കോടിമത ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി.) സെന്റർ വിജയകരമായി സ്ഥാപിക്കാനായതെന്നു കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. പദ്ധതിയുടെ വിജയത്തെത്തുടർന്നു മറ്റു ജില്ലകളിൽ നിന്നുള്ള തദ്ദേശസ്ഥാപനങ്ങൾ അന്വേഷണവുമായി എത്തുന്നുണ്ട്. എ.ബി.സി. സെന്റർ യാഥാർഥ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും ഒരുമിച്ചുവെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് തൂലിക ഹാളിൽ സംഘടിപ്പിച്ചഎ.ബി.സി. ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ജില്ലാ […]

Continue Reading

വയനാടിന്റെ  മനസ്സ്‌തൊട്ട്
ജില്ലാ കളക്ടര്‍ എ.ഗീത പടിയിറങ്ങുന്നു

കാലങ്ങളായി ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കുടുംബങ്ങള്‍. ആധികാരിക രേഖകള്‍ പ്രാപ്യമല്ലാതിരുന്ന ആദിവാസികള്‍. കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള ജില്ലയുടെ ഇങ്ങനെയുള്ള സങ്കടങ്ങള്‍ക്ക് ഒരു പടി മുന്നില്‍ പരിഹാരം കാണാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജില്ലാ കളക്ടര്‍ എ.ഗീത വയനാടിന്റെ പടിയിറങ്ങുന്നത്. പതിനെട്ട് മാസത്തോളം നീണ്ടു നിന്ന കളക്ടര്‍ പദവിയില്‍ വയനാടിന്റെ മുക്കിലും മൂലയിലുമായി നാനാവിധ പ്രശ്‌നങ്ങളില്‍ ഇടപെടാനും മലയോര ജില്ല നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനുമായിരുന്നു സമയം കണ്ടെത്തിയിരുന്നത്. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ […]

Continue Reading

ചൂട്; ജോലിക്രമീകരണം പാലിച്ചില്ലെങ്കിൽ നടപടി

 സംസ്ഥാനത്ത് പകൽച്ചൂട് രൂക്ഷമായ സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2023 മാർച്ച് രണ്ടുമുതൽ ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവായിട്ടുണ്ട്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12.00 മണി മുതൽ 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുളള സമയത്തിനുളളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ […]

Continue Reading

നിയുക്തി 2023 മെഗാ ജോബ് ഫെയർ

എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന   ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാര്‍ച്ച് 25 രാവിലെ ഒമ്പതു മുതൽ  കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും. ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീല്‍സ്, നിപ്പോണ്‍ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീല്‍സ്, നെസ്റ്റ് ഗ്രൂപ്പ്, എൽ  ഐ സി,  ഇ.വി.എം മോട്ടോഴ്സ്,  മുത്തൂറ്റ് മൈക്രോഫിൻ,  ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്,  കല്ല്യാൺ സില്‍ക്ക്സ്, റിലയന്‍സ് ജിയോ, റിലയന്‍സ്, ആസ്റ്റർ  മെഡിസിറ്റി, […]

Continue Reading

ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന

തീയും പുകയുമുയരുന്ന ബ്രഹ്‌മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍  ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്‌മപുരത്തുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ നൂറുകണക്കിന് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്‌മപുരത്തേക്കെത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെയുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ പലരും […]

Continue Reading

തിരുനക്കര ഉത്സവം; മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്കം വിലയിരുത്തി

മാർച്ച് 15 മുതൽ 24 വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെ  മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.  ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഹരിത ചട്ടം പാലിച്ച് ഉത്സവം നടത്തും. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദ്ദേശം നൽകി.  മാർച്ച് 21ന് വൈകിട്ട് നടക്കുന്ന […]

Continue Reading

ബ്രഹ്മപുരം: പുകയണയ്ക്കൽ 95 ശതമാനം പൂർത്തിയായി: ജില്ലാ കളക്ടർ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 95 ശതമാനത്തിലധികവും പൂർത്തിയായതായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന് (മാർച്ച് 12 ഞായർ ) രാത്രിയോടെ പൂർണമായി അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സെക്ടർ ഏഴിലെ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടർ. ഏറ്റവുധികം പുക ഉയർന്ന സെക്ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണക്കാൻ കഴിഞ്ഞു. വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് ചെറിയ തോതിൽ […]

Continue Reading