ജില്ലാതല യുവ ഉത്സവം: ലോഗോ പ്രകാശനം ചെയ്തു
കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം പാലക്കാട് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍വഹിച്ചു. മാര്‍ച്ച് നാലിന് മലമ്പുഴ ഗിരിവികസില്‍ നടക്കുന്ന യുവ ഉത്സവത്തില്‍ പെയിന്റിംഗ്, കവിതാരചന, പ്രസംഗമത്സരം, മൊബൈല്‍ ഫോട്ടോഗ്രാഫി, നാടോടി നൃത്തം, സംഘ നൃത്തം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 15 നും 29 നും മദ്ധ്യേ പ്രായമുളള യുവതീ-യുവാക്കളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് സമ്മാനതുകയും പ്രശസ്തിപത്രം, ഉപഹാരം എന്നിവ ലഭിക്കും. ഒന്ന്, […]
Continue Reading