കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.   കൊച്ചി കോർപ്പറേഷനിലെ തേവര പേരണ്ടൂർ കനാൽ (ടിപി കനാൽ) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനർനിർമ്മാണം, ഡ്രെയിനുകൾ പുനഃസ്ഥാപിക്കൽ, ഒ.ബി.ടി കൊച്ചി കോർപ്പറേഷനിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കായൽ വരെയുള്ള ഡ്രെയിനേജ് കനാൽ നിർമാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോർപ്പറേഷനിൽ […]

Continue Reading

ബ്രഹ്മപുരം: ജാഗ്രത തുടര്‍ന്ന് അഗ്നിരക്ഷാസേന

പുക ഒഴിഞ്ഞെങ്കിലും ബ്രഹ്മപുരത്ത് നിരീക്ഷണം തുടരുകയാണ് അഗ്നിരക്ഷാ സേന. ഇനിയൊരു തീപിടിത്തം ഒഴിവാക്കാന്‍ സദാ ജാഗരൂകരാണ് സേനാംഗങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ബി.പി.സി.എല്‍, നേവി, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയ വിഭാഗങ്ങളെ അഗ്നി രക്ഷാദൗത്യത്തിന് ശേഷം മടക്കി അയച്ചിരുന്നു. തീ പൂര്‍ണമായും അണച്ചെങ്കിലും ഭൂമിയിലും മണ്ണിലും ചൂടുള്ളതിനാല്‍ വീണ്ടും തീ കത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് നിരീക്ഷണം തുടരുന്നത്. ഇത്തരത്തില്‍ ചൊവ്വാഴ്ച രണ്ട് തവണ നിമിഷ നേരത്തേക്ക് പുക ഉയര്‍ന്നെങ്കിലും സേനയുടെ ഇടപെടലിനെ തുടര്‍ന്ന് ഉടന്‍ അണച്ചു. […]

Continue Reading

മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത നടപടി: ഇടുക്കി ജില്ലാ കളക്ടര്‍

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ഇരട്ടയാര്‍ ഡാമില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളിയതായി വിവരം ലഭിച്ചയുടന്‍ കട്ടപ്പന ഡി വൈ എസ് പി യോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുടിവെള്ള പദ്ധതികള്‍ക്കുള്‍പ്പെടെ ആശ്രയിക്കപ്പെടുന്ന ഡാമില്‍  മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബാധകമാകുന്ന എല്ലാ വകുപ്പുകള്‍ക്കും പുറമെ ജലസേചന-ജലസംരക്ഷണ നിയമം 1993, വകുപ്പ് 70 (3 ) 72 സി , ജല മലിനീകരണ നിയമം 1974 , വകുപ്പ് 43 […]

Continue Reading

തണ്ണീർപന്തലുമായി പാമ്പാടി സർവീസ് സഹകരണ ബാങ്ക്

കടുത്തവേനലിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി സഹകരണ ബാങ്കുകളുടെ തണ്ണീർപന്തലുകൾ ജില്ലയിൽ തുറന്നു. ജില്ലാതല ഉദ്ഘാടനം പാമ്പാടി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ തുറന്ന തണ്ണീർപന്തൽ ജനങ്ങൾക്കു സമർപ്പിച്ചുകൊണ്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ബാങ്ക് ശാഖയ്ക്കടുത്തുള്ള പാമ്പാടി ബസ് സ്റ്റാൻഡിന് സമീപമാണ് തണ്ണീർപന്തൽ. പകൽ 12 മുതൽ മൂന്ന് വരെയാണ് തണ്ണീർപന്തലിലെ സേവനം. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് സേവനം നടത്തുന്നത്. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും […]

Continue Reading

ഹജ്ജ് മുന്നൊരുക്കം: സിയാലിൽ യോഗം ചേർന്നു

ഈ വർഷത്തെ ഹജ്ജിന് മുന്നോടിയായി തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യോഗം ചേർന്നു. ഹജ്ജ് കമ്മിറ്റി ചെയർമാ൯ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മനസുകളിൽ നവോന്മേഷവും ഊർജവും പകരുന്ന തീർത്ഥാടനങ്ങളിലൂടെ ആത്മാവിന്റെ വിമലീകരണമാണ് സാധ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാ൯ അധ്യക്ഷത വഹിച്ചു. ഹാജിമാർ പാസ്പോർട്ടുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും പാസ്പോർട്ടുകളിൽ സ്റ്റിക്കറുകളും മറ്റും പതിക്കുന്നത് മൂലം സെക്യുരിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നും എമിഗ്രേഷ൯ വിഭാഗം ചൂണ്ടിക്കാട്ടി. […]

Continue Reading

വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങളുമായി ഇടുക്കി ജില്ലാ ഭരണകൂടം

വരള്‍ച്ചയെയും കനത്ത ചൂടിനേയും നേരിടുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കച്ചവട സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ജനങ്ങളുടെ സഹകരണത്തോടെ  തണ്ണീര്‍പന്തലുകള്‍ ആരംഭിക്കും. തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍  സുരക്ഷാ ആഡിറ്റും നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ  അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ , വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ യോഗം ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്.  കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തരമായി കുടിവെള്ളം വിതരണം ചെയ്യും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ […]

Continue Reading

കൊച്ചിയിൽ താമസിക്കുന്ന അമ്മമാരുടെയും അച്ഛൻ്റെയും കാര്യത്തിൽ ആശങ്ക: ബ്രഹ്മപുരം വിഷയത്തിൽ മോഹൻലാൽ

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ നിന്ന് ഉയരുന്ന വിഷവാതകത്തിനെതിരെ പ്രതികരിച്ച് മോളിവുഡ് താരം മോഹൻലാൽ. കൊച്ചിയിൽ താമസിക്കുന്ന അമ്മമാരെയും അച്ഛനെയും കുറിച്ച് തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് ഒരു കുറിപ്പിൽ താരം പറഞ്ഞു. “രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിൽ നിന്നാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ചുട്ടുപൊള്ളുന്ന ചൂടൊഴിച്ച് കാറ്റും വെളിച്ചവും ഇവിടെ സുഖകരമാണ്. എങ്കിലും അമ്മ കൊച്ചിയിലായതിനാൽ എനിക്കത് ആസ്വദിക്കാൻ തോന്നുന്നില്ല. ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക അമ്മയുടെ മുറിയിലേക്കും എത്തുമോ എന്ന ഭയം എന്നെ നിരന്തരം വേട്ടയാടുന്നു,” […]

Continue Reading

ബ്രഹ്‌മപുരത്തെ പുകയടങ്ങി

12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.  ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, […]

Continue Reading

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിൽ ആദ്യ ദിനം ചികിത്സ തേടിയത് 178 പേർ

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിൽ തിങ്കളാഴ്ച ചികിത്സ തേടിയെത്തിയത് 178 പേർ. രണ്ട് യൂണിറ്റുകൾ ഉണ്ടായിരുന്നതിൽ ആദ്യ യൂണിറ്റിൽ 118 പേർ ചികിത്സ തേടിയപ്പോൾ   60 പേരായിരുന്നു രണ്ടാം യൂണിറ്റിൽ ചികിത്സ തേടി എത്തിയത്. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ  ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ചമ്പക്കര കുന്നുകര പാർക്ക്, വൈറ്റില മഹിള സമാജം, തമ്മനം കിസാൻ കോളനി, പൊന്നുരുന്നി അർബൻ പി.എച്ച്.സി സമീപമുള്ള നഴ്സറി റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ […]

Continue Reading

പത്തനംതിട്ടയിലെ പൊതുവിതരണ സംവിധാനം മികച്ചരീതിയില്‍: ജില്ലാ കളക്ടര്‍

ജില്ലയിലെ പൊതുവിതരണ സംവിധാനം മികച്ചരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ എന്‍എഫ്എസ്എ ഗോഡൗണുമായി ബന്ധപ്പട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. 2023-24 സാമ്പത്തിക വര്‍ഷം കൂടുതല്‍ മികച്ച പ്രവര്‍ത്തനം നടത്തണം. സര്‍ക്കാര്‍ അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുളളില്‍ തന്നെ വിതരണം പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. എന്‍എഫ്എസ്എ ഗോഡൗണുകളിലെ […]

Continue Reading